തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷ വാർത്ത!.ശമ്പള പെൻഷൻ പരിഷ്കരണത്തിന് കമ്മിറ്റിയെ നിയോഗിക്കാൻ നീക്കം. ഇതിന് വേണ്ടി ശമ്പള പരിഷ്കരണ കമ്മീഷന് പകരം കമ്മിറ്റിയെ നിയോഗിക്കും. കമ്മിറ്റിയിൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി ഉൾപ്പെടെ നാലംഗങ്ങൾ ഉണ്ടാകും.
പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണവും ഈ കമ്മിറ്റിയുടെ ചുമതലയിൽ ആയിരിക്കും. ഒക്ടോബർ അവസാനത്തോടെ കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കാനാണ് നീക്കം.
പന്ത്രണ്ടാം ശമ്പള പരിഷ്കരണം 2024 ജൂലൈ മുതൽ ലഭിക്കേണ്ടതാണ്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ അനുകൂല്യങ്ങൾ ജീവനക്കാർക്ക് ലഭിക്കാനും ഉണ്ട്. ആസന്നമായ തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് കമ്മിറ്റിയെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം.
രാജ്യത്ത് ക്ഷാമബത്ത കുടിശികയിൽ നമ്പർ വൺ സ്ഥാനത്താണ് കേരളം. വിലകയറ്റത്തിലും ഒന്നാമതാണ് കേരളം. ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന ജീവനക്കാരേയും പെൻഷൻകാരേയും തണുപ്പിക്കാനാണ് ശമ്പള പരിഷ്കരണത്തിന് കമ്മിറ്റിയെ നിയോഗിക്കുന്നത്.
