മെഡിസെപ്പ്: കോടികളുടെ ലാഭം ഇൻഷുറൻസ് കമ്പനിക്ക് ! നിരസിച്ചത് 87.85 കോടിയുടെ ക്ലെയിമുകൾ

മെഡിസെപ്പ് പദ്ധതി കൊണ്ട് ഗുണം ഉണ്ടായത് ആർക്ക്? ഇൻഷുറൻസ് കമ്പനിയായ ഓറിയൻ്റലിന് കോടികളുടെ ലാഭം പദ്ധതി വഴി ലഭിച്ചുവെന്ന് കണക്കുകൾ പറയുന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഈ മാസം 17 ന് നിയമസഭയിൽ നൽകിയ മറുപടി പ്രകാരം മെഡിസെപ്പ് ഒന്നാം ഘട്ട പദ്ധതിയിൽ ഇൻഷുറൻസ് കമ്പനിക്ക് 2134. 24 കോടി നൽകിയെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 30- 9- 25 വരെയുള്ള കണക്കാണിത്. മുൻകൂർ ആയാണ് തുക അനുവദിക്കുന്നത്.

ആഗസ്ത് 1 വരെയുള്ള കണക്കനുസരിച്ച് 1964 . 74 കോടി ക്ലെയിമുകൾക്ക് നൽകി. ആഗസ്ത് 1 വരെയുള്ള കണക്ക് പ്രകാരം 1, 16 ,041 ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനി നിരസിച്ചു . 87.85 കോടിയാണ് ക്ലെയിം നിരസിച്ചതിലൂടെ കമ്പനിക്ക് ലഭിച്ചത്.

സെപ്റ്റംബർ 30 വരെയുള്ള ക്ലെയിമിൻ്റെ കണക്കുകൾ കൂടി ലഭിച്ചാൽ മാത്രമേ ഇൻഷുറൻസ് കമ്പനിയുടെ യത്ഥാർത്ഥ ലാഭം വ്യക്തമാകൂ. ഏറ്റവും കുറഞ്ഞത് 100 കോടി രൂപയുടെ ലാഭം കമ്പനിക്ക് മെഡിസെപ്പിൽ നിന്ന് ലഭിച്ചുവെന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *