സിപിഎം എംഎൽഎയും വനിതാ നേതാവും തമ്മിലുള്ള അവിഹിതം; ഭർത്താവും നാട്ടുകാരും ചേർന്ന് കയ്യോടെ പിടികൂടി

​കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ, സിപിഎമ്മിൽ അവിഹിത ബന്ധം സംബന്ധിച്ച പുതിയ വിവാദം. കൊച്ചിയിലെ ഒരു പ്രമുഖ വനിതാ നേതാവും യുവ എംഎൽഎയും തമ്മിലുള്ള അവിഹിത ബന്ധം അവരുടെ ഭർത്താവും നാട്ടുകാരും ചേർന്ന് കൈയോടെ പിടികൂടിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. യാതൊരുവിധ പേരുകളും പരാമർശിക്കാതെയാണ് പ്രധാന ദിനപത്രങ്ങൾ ഉൾപ്പെടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

​”സിപിഎം വനിതാ നേതാവിൻ്റെ വീട്ടിൽ കയറിയ എംഎൽഎയെ ഭർത്താവും നാട്ടുകാരും ചേർന്ന് പിടികൂടി” എന്ന തലക്കെട്ടിലാണ് വാർത്തകൾ പ്രചരിക്കുന്നത്. സംഭവം പുറത്തുവന്നതിന് പിന്നാലെ, ഈ എംഎൽഎ ആരാണെന്നും വനിതാ നേതാവ് ആരാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ ലോകം. സിപിഎം സ്ഥാനാർത്ഥിയായി മുൻപ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള ഒരു വനിതാ നേതാവാണ് സംഭവത്തിലെ നായിക.

സംഭവം നടന്നത് ഞായറാഴ്ച ഉച്ചയ്ക്ക്

​കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പറവൂരിലുള്ള വനിതാ നേതാവിൻ്റെ വീട്ടിലാണ് ഇരുവരെയും പിടികൂടിയത്. ഒരു യോഗത്തിൽ പങ്കെടുക്കാൻ പോവുകയാണെന്നും രാത്രിയോടെ മാത്രമേ തിരികെ എത്തുകയുള്ളൂ എന്നും പറഞ്ഞ് ഭർത്താവ് വീട്ടിൽ നിന്ന് പോയിരുന്നു. ഇത് മുതലെടുത്ത എംഎൽഎ ഉച്ചയോടെ രഹസ്യമായി വനിതാ നേതാവിൻ്റെ വീട്ടിലെത്തി.

​എന്നാൽ, ഭർത്താവ് അപ്രതീക്ഷിതമായി ഉച്ചയോടെ വീട്ടിലേക്ക് തിരിച്ചെത്തി. കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ വീട് അകത്തുനിന്ന് ലോക്ക് ചെയ്തിരിക്കുന്നതായി മനസ്സിലായി. തുടർന്ന് ഭർത്താവ് ഫോണിൽ ഭാര്യയെ വിളിച്ചെങ്കിലും വീട്ടിൽ നിന്ന് റിംഗ് ചെയ്യുകയല്ലാതെ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. ഇതോടെ ഭാര്യക്ക് എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന് ഭയന്ന് ഭർത്താവ് നാട്ടുകാരെയും കൂട്ടി വാതിൽ തകർത്ത് അകത്ത് കയറുകയായിരുന്നു.

എംഎൽഎയെ കിടപ്പുമുറിയിൽ കണ്ടെത്തി; നാട്ടുകാർ സാക്ഷി

​വീടിൻ്റെ വാതിൽ പൊളിച്ച് അകത്ത് കടന്ന ഭർത്താവും നാട്ടുകാരും കണ്ടത് കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന എംഎൽഎയെയാണ്. സംഭവം നടന്നതിന് നാട്ടുകാർ ഉൾപ്പെടെ സാക്ഷികളായി. സ്വന്തം കാർ ഒഴിവാക്കി സ്വകാര്യ കാറിലാണ് എംഎൽഎ വനിതാ നേതാവിൻ്റെ വീട്ടിലെത്തിയത്. ആളുകളുടെ കണ്ണിൽപ്പെടാതിരിക്കാൻ വീടിന് കുറച്ചകലെയായി വാഹനം നിർത്തി കാൽനടയായാണ് എംഎൽഎ വീട്ടിലെത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

​സഹായിക്കാൻ ശ്രമിച്ച എംഎൽഎയെ ഭർത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു. എറണാകുളം ജില്ലയിൽ സിപിഎമ്മിന് അഞ്ച് എംഎൽഎമാരാണുള്ളത്. കുന്നത്തുനാട് നിന്നുള്ള പിവി ശ്രീനിജൻ, വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ, കളമശ്ശേരി എംഎൽഎയും മന്ത്രിയുമായ പി രാജീവ്, കോതമംഗലത്ത് നിന്നുള്ള ആന്റണി ജോൺ, കൊച്ചി എംഎൽഎ കെജെ മാക്സി എന്നിവരാണ് ഇവർ. ഇതിൽ ആർക്കാണ് വനിതാ നേതാവിൻ്റെ ഭർത്താവിൻ്റെ കൈയിൽ നിന്ന് മർദ്ദനമേറ്റതെന്നാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ തിരയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *