കേരള നിയമസഭാ സെക്രട്ടേറിയറ്റിൽ ദുർഗാഷ്ടമി ദിനം പ്രവൃത്തി ദിനം; പൊതു അവധി ബാധകമല്ല

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്ന ദുർഗാഷ്ടമി ദിനമായ 2025 സെപ്റ്റംബർ 30, ചൊവ്വാഴ്ച കേരള നിയമസഭാ സെക്രട്ടേറിയറ്റിന് പ്രവൃത്തി ദിനമായിരിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം അന്നേദിവസം നടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

​2025 സെപ്റ്റംബർ 27-ന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ ദുർഗാഷ്ടമി ദിവസമായ 30.09.2025, ചൊവ്വാഴ്ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

​എന്നാൽ, നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ, കേരള നിയമസഭാ സെക്രട്ടേറിയറ്റിനും നിയമസഭാ ഹോസ്റ്റലിനും പ്രസ്തുത ദിവസം പ്രവൃത്തി ദിനമായിരിക്കും. നിയമസഭാ സെക്രട്ടേറിയറ്റിലെ (നിയമസഭാ ഹോസ്റ്റൽ ഉൾപ്പെടെ) എല്ലാ ഉദ്യോഗസ്ഥർക്കും ബാധകമായ ഈ വിവരം സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ ആണ് ഉത്തരവിൻ പ്രകാരം അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *