കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ പുറത്താക്കൽ നടപടി ഏറി വരുമ്പോഴും, അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന ഘട്ടം വരെ എത്തി നിൽക്കുമ്പോഴാണ്, സാങ്കേതികത്വം ഉയർത്തിക്കാട്ടി വിഷ്ണുനാഥ് അദ്ദേഹത്തിന് സംരക്ഷണം ഒരുക്കുന്നത്.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലുള്ള കോടതി വിധി വരുന്നത് വരെ കാത്തിരിക്കണമെന്നാണ് വിഷ്ണുനാഥിന്റെ പ്രധാന വാദം. ഇത് രാഹുലിനെതിരായ നടപടി തടയാനുള്ള ഒരു കവചമായി മാറുകയാണ്.
നേരത്തെ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയ മറ്റ് വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും അനിൽകുമാറും നിലവിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലെന്ന് കണ്ട് പിൻമാറിയ സാഹചര്യത്തിലും, വിഷ്ണുനാഥ് തന്റെ നിലപാടിൽ പാറപോലെ ഉറച്ചു നിൽക്കുകയാണ്.
നിലവിൽ, രാഹുൽ മാങ്കൂട്ടം വേണോ, അതോ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നേടുന്നതിന് പ്രാധാന്യം നൽകണോ എന്നൊരു നിർണ്ണായക ഘട്ടത്തിലാണ് കോൺഗ്രസ് നേതൃത്വം എത്തി നിൽക്കുന്നത്. എന്നാൽ, 2026-ൽ ഭരണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, രാഹുലിനെ പാർട്ടിക്ക് ആവശ്യമാണ് എന്ന പക്ഷക്കാരനാണ് പി.സി. വിഷ്ണുനാഥ്.
കോൺഗ്രസിന് 2026 ൽ ഭരണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല തൻ്റെ സ്ഥാനം സേഫാക്കുകയാണ് വിഷ്ണു രാഹുൽ പിന്തുണയിലൂടെ ലക്ഷ്യം ഇടുന്നത്. ഭരണം കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവാകാം എന്ന ദിവാസ്വപ്നത്തിലാണ് വിഷ്ണുനാഥ്. രാഹുൽ വിഷയത്തിൽ എല്ലാ കോൺഗ്രസ് നേതാക്കളും പ്രതികരിക്കുമ്പോഴും വിഷ്ണു മൗനത്തിലാണ്. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് നടക്കുകയാണ് പി. ചെല്ലപ്പൻ പിള്ള മകൻ വിഷ്ണു എന്ന പി.സി. വിഷ്ണുനാഥ്. രാഹുൽ വിഷയത്തിൽ പ്രതികരിക്കാത്ത ഏക നേതാവ് എന്ന നെറ്റിപ്പട്ടം കെട്ടി കർട്ടന് പിന്നിൽ രാഹുലിന് വേണ്ടി സംരക്ഷണ തന്ത്രങ്ങൾ ഒരുക്കുകയാണ് വിഷ്ണു. സിനിമകളിൽ പോലും കാണാത്ത ” വില്ലത്തരം ” ആണ് കോൺഗ്രസിൽ പി.സി വിഷ്ണുനാഥ് ആടുന്നത്.
