ഇവർ ക്ലിഫ് ഹൗസിൻ്റെ രക്ഷകർ! സണ്ണിയും വർക്കിംഗ് പ്രസിഡണ്ടുമാരും പിണറായിയുടെ ഐശ്വര്യം; മാങ്കൂട്ട സംരക്ഷകരെ കൊണ്ട് നാണം കെട്ട് കോൺഗ്രസ്

കോഴിക്കോട്: ശബരിമല കൊള്ള വിഷയത്തിലടക്കം ശക്തമായ ഭരണവിരുദ്ധ വികാരം നേരിട്ട്, രണ്ടാം പിണറായി സർക്കാരിന്റെ ഭാവി നൂറുശതമാനം ചോദ്യചിഹ്നമായി നിൽക്കെ, ക മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരമ്പര കഥകൾ പുറത്തുവന്നത് സി.പി.എമ്മിന് അപ്രതീക്ഷിത രക്ഷാകവചമായി. ‘പെൺവിഷയം’ രാഷ്ട്രീയത്തിൽ കൃത്യമായി ഉപയോഗിക്കാനറിയുന്ന സി.പി.എം, ഈ അവസരം പൂർണ്ണമായി മുതലെടുക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.

​തുടക്കത്തിൽ, പരാതി വരുംമുമ്പേ രാഹുലിനെ പാർട്ടിയിൽ നിന്നും പാർലമെൻ്റ് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസിന്റെ മുഖം രക്ഷിച്ചു. സതീശൻ, മുരളീധരൻ, ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ തുടക്കം മുതൽ രാഹുലിനെതിരെ ശക്തമായ നിലപാടെടുത്തു. എന്നാൽ, വർക്കിംഗ് പ്രസിഡണ്ടുമാരായ വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ എന്നിവർക്കൊപ്പം സണ്ണി ജോസഫും രാഹുലിന് പിന്തുണ നൽകി പാലക്കാട് സജീവമാക്കാൻ ശ്രമിച്ചത് ശ്രദ്ധേയമായി.

🛡️ സൈബർ ആക്രമണത്തിന് മൗനാനുവാദം, സതീശനെതിരെ ‘കടന്നൽ കിളികൾ’

​പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രാഹുൽ അനുകൂലികളുടെ സൈബർ ആക്രമണം അഴിഞ്ഞാടിയപ്പോഴും, സണ്ണി ജോസഫും മറ്റ് വർക്കിംഗ് പ്രസിഡണ്ടുമാരും മൗനം പാലിച്ചത് ദുരൂഹമായി. അവരുടെ ഈ മൗനത്തിന്റെ മറവിൽ സൈബർ കടന്നൽ കിളികൾ സതീശനെതിരെ അഴിഞ്ഞാടിയിട്ടും, അദ്ദേഹം നിലപാടിൽ ഉറച്ചുനിന്നു.

​അതിജീവിതയുടെ പരാതി വന്നതോടെ മാങ്കൂട്ടവും സംരക്ഷകരും കൂടുതൽ പ്രതിസന്ധിയിലായി. 8 ദിവസമായി രാഹുൽ ഒളിവിലാണ്. രാഹുലിനെ പുറത്താക്കണമെന്ന് സതീശൻ, മുരളീധരൻ, ചെന്നിത്തല, സുധീരൻ, വനിതാ നേതാക്കൾ ഉൾപ്പെടെ നിരവധിപ്പേർ ആവശ്യപ്പെട്ടു. എന്നിട്ടും, മുൻകൂർ ജാമ്യ വിധി വരട്ടെ എന്ന മെല്ലെപ്പോക്കിലാണ് സണ്ണി ജോസഫും വർക്കിംഗ് പ്രസിഡണ്ടുമാരും.

🗳️ തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർത്ഥികൾ പ്രതിരോധത്തിൽ

​തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മാധ്യമങ്ങൾ പൂർണ്ണ സമയവും രാഹുൽ വാർത്തകൾ നിറയ്ക്കുകയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും രാഹുലിന്റെ പീഡന വാർത്തകൾ ചർച്ചയാകുന്നത് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തലവേദനയായി. ഈ വിഷയത്തിൽ മറുപടി പറയാൻ ബുദ്ധിമുട്ടുകയാണ് അവർ.

​എത്രയും വേഗം മാങ്കൂട്ടത്തെ പുറത്താക്കിയാൽ തദ്ദേശത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് തല ഉയർത്തി വോട്ട് ചോദിക്കാൻ കഴിയുമെന്നിരിക്കെ, സണ്ണി ജോസഫും വർക്കിംഗ് പ്രസിഡണ്ടുമാരും മനഃപൂർവ്വം കാലതാമസം വരുത്തുന്നത് സി.പി.എമ്മിനും പിണറായി സർക്കാരിനും രാഷ്ട്രീയമായി സഹായകമാകുന്നു.

​സംസ്ഥാനത്തെ ജനവികാരം സി.പി.എമ്മിന് അനുകൂലമാക്കാനുള്ള കളമൊരുക്കലാണ് കോൺഗ്രസിലെ ഈ ‘മെല്ലെപ്പോക്ക്’ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ക്ലിഫ് ഹൗസിൽ സണ്ണിയുടെയും വർക്കിംഗ് പ്രസിഡണ്ടുമാരുടെയും ഫോട്ടോ വച്ച് ‘ഈ വീടിന്റെ രക്ഷകൻ’ എന്ന് പിണറായി വിജയൻ എഴുതി വച്ചാലും അത്ഭുതപ്പെടാനില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *