മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് കെ.സി; പിന്തുണയ്ക്കുന്നത് 5 MLA മാർ മാത്രം! കെ സി PR ചുമതല തലസ്ഥാനത്തെ പെട്ടി പിടുത്തക്കാരന്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നു. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന പ്രചരണങ്ങൾ ശക്തമാകുന്നതിനിടെ, പാർട്ടിനുള്ളിൽ തന്നെ ഇതിനെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. കെ.സിക്ക് വെറും അഞ്ച് പേരുടെ പിന്തുണ മാത്രമാണുള്ളതെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പിന്തുണയ്ക്കുന്ന ആ ‘അഞ്ച്’ പേർ
​കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് അഞ്ച് MLA മാർ മാത്രമാണ്.

ആ അഞ്ച് പേർ
​മാത്യു കുഴൽനാടൻ
​എം. ലിജു
​രമ്യ ഹരിദാസ്
​പഴകുളം മധു
​എം.എം. നസീർ

ഇതിൽ മാത്യു കുഴൽനാടൻ ഒഴികെയുള്ള ബാക്കി നാലുപേരും യു.ഡി.എഫ് തരംഗം ഉള്ളത് കൊണ്ട് മാത്രം വിജയിച്ചു കയറിയവരാണ്. ജ

വ്യാജ വാർത്തയ്ക്ക് പിന്നിൽ തലസ്ഥാനത്തെ പെട്ടി പിടുത്തക്കാരൻ?
​കെ.സി. വേണുഗോപാലിന് 50 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന തരത്തിൽ ദൃശ്യമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ഉറവിടം തലസ്ഥാനത്തെ പെട്ടി പിടുത്തക്കാരൻ ആണ്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്വന്തം വാർഡിൽ മൂന്നാം സ്ഥാനത്ത് പോയ ആളാണ് പെട്ടി പിടുത്തക്കാരൻ.
കെ.സി മുഖ്യമന്ത്രിയായാൽ പൊളിറ്റിക്കൽ സെക്രട്ടറി ആക്കുമെന്ന ധാരണയുടെ പുറത്താണ് ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നതെന്നാണ് അണിയറയിലെ സംസാരം.

ജനരോഷം ശക്തമാകുന്നു
​നിലവിൽ എം.പി സ്ഥാനത്തിരിക്കുന്ന കെ.സി. വേണുഗോപാൽ ഡൽഹി രാഷ്ട്രീയം വിട്ട് കേരള മുഖ്യമന്ത്രിയാകാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ കോൺഗ്രസ് അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും കടുത്ത അമർഷമുണ്ട്. തങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചത് പാർലമെന്റിൽ ശബ്ദിക്കാനാണെന്നും, ഇടയ്ക്കിടെയുള്ള ഇത്തരം സ്ഥാനമോഹങ്ങൾ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുമെന്നുമാണ് വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *