ഈ കഥയിലെ വില്ലൻ ഷാഫി പറമ്പിൽ; ലക്ഷ്യം ഒരു വെടിക്ക് രണ്ട് പക്ഷി ! 6 മാസത്തിനുള്ളിൽ മുഖ്യമന്ത്രി KC യുടെ കഥ കഴിയും, ഒപ്പം ആലപ്പുഴയിൽ മാങ്കൂട്ടത്തെ മൽസരിപ്പിക്കും

തിരുവനന്തപുരം: എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ‘കെട്ടിയിറക്കി’ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിന് പിന്നിലെ മുഖ്യ ആസൂത്രകൻ വടകര എം.പി ഷാഫി പറമ്പിൽ. ഇതോടെ ഷാഫി പറമ്പിലിനെ ‘യഥാർത്ഥ വില്ലൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അണികൾക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.

​കെ.സി വേണുഗോപാലിന് മുന്നിൽ ‘ചതിക്കുഴി’?
​ജനവികാരത്തിന് വിരുദ്ധമായി കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് അദ്ദേഹത്തെ രാഷ്ട്രീയമായി തകർക്കാനാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയായി ചുമതലയേറ്റാൽ ആറു മാസത്തിനുള്ളിൽ നിയമസഭാംഗമാകേണ്ടതുണ്ട്. എന്നാൽ നിലവിലെ ജനരോഷം കണക്കിലെടുത്താൽ, കേരളത്തിലെ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും കെ.സി വേണുഗോപാൽ പരാജയപ്പെടും. ഉപതിരഞ്ഞെടുപ്പിൽ തോൽക്കുന്നതോടെ കെ.സിയുടെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിക്കും.

​’ഒരു വെടിക്ക് രണ്ട് പക്ഷി’; ഷാഫിയുടെ ലക്ഷ്യങ്ങൾ
​ഷാഫി പറമ്പിലിന്റെ ഈ നീക്കം ഒരേസമയം രണ്ട് ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതാണെന്നാണ് ആരോപണം:
​കെ.സിയുടെ രാഷ്ട്രീയ അന്ത്യം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയോടെ കെ.സി വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ നിന്ന് നിഷ്കാസിതനാകും. ഇതോടെ പാർട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഷാഫി പറമ്പിലിന് ഉയരാം.

കെ.സി വേണുഗോപാൽ എം.പി സ്ഥാനം ഒഴിഞ്ഞ് മുഖ്യമന്ത്രിയാകുമ്പോൾ, ആ ഒഴിവിലേക്ക് തന്റെ വിശ്വസ്തനായ രാഹുൽ മാങ്കൂട്ടത്തിനെ ആലപ്പുഴയിൽ മത്സരിപ്പിക്കാനും ഷാഫി ലക്ഷ്യമിടുന്നു. ഈ കളിയിലെ യത്ഥാർത്ഥ വില്ലൻ ആയി ഷാഫി അരങ്ങു തകർക്കുകയാണ്.

KC യുടെ മുഖ്യമന്ത്രി മോഹത്തിനെതിരെ സംസ്ഥാനത്ത് എങ്ങും ജനരോഷം ഉയരുമ്പോൾ ചരട് വലിച്ച ഷാഫി ഇപ്പോൾ ഒതുങ്ങി നിന്ന് കളി ആസ്വദിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *