കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥിനികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.

കുട്ടികൾ പാചകം ചെയ്യുന്നതിനിടെ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ ഇവർ വീടിന് പുറത്തിറങ്ങി വൈദ്യുതി ബന്ധം വിശ്ചേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. തൊട്ടു പിന്നാലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. അപകടത്തിൽ അടുക്കള പൂർണ്ണമായും കത്തി.

കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നി രക്ഷാസേനയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടോ ഫ്രിഡ്‌ജിനുള്ളിലെ വൈദ്യുത ബന്ധത്തിലുണ്ടായ തകരാറോ ആയിരിക്കാം അപകടത്തിന്റെ പ്രാഥമിക കാരണമെന്നാണ് നിഗമനം. ഇലക്ട്രിക്കൽ വിഭാഗത്തിന്റെ ആളുകൾ കൂടി സ്ഥലത്ത് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ആവുകയുളൂ.

Leave a Reply

Your email address will not be published. Required fields are marked *