നിലമ്പൂരില്‍ നിലപാട് പറയേണ്ടത് അന്‍വറെന്ന് വി ഡി സതീശന്‍

നിലമ്പൂരില്‍ പി വി അന്‍വറിന്റെ ഭീഷണി തള്ളി യുഡിഎഫ്. നിലമ്പൂരില്‍ നിലപാട് വ്യക്തമാക്കേണ്ടത് അന്‍വറാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് അന്‍വറാണ്. ഈ തെരഞ്ഞെടുപ്പില്‍ സഹകരിക്കുന്ന കാര്യത്തില്‍ അന്‍വറിന്റെ നിലപാട് നോക്കി യുഡിഎഫും തീരുമാനമെടുക്കുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് നേതൃയോഗത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.

പി വി അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഒരു ഭീഷണിക്കും വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷമുണ്ടായ സാഹചര്യം വിലയിരുത്തി മാത്രം തീരുമാനമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. അതേസമയം, യുഡിഎഫ് പ്രവേശനം വൈകിപ്പിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് പി വി അന്‍വര്‍.

സതീശന്റെ പ്രതികരണം കേട്ടില്ലെന്നാണ് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂല്‍ ദേശീയ നേതൃത്വവുമായി അന്‍വര്‍ ബന്ധപ്പെട്ടു. തൃണമൂലിനായി തന്ത്രം മെനയുന്ന ഐ പാക് ടീം അംഗം അന്‍വറിന്റെ വീട്ടിലെത്തി എന്നാണ് വിവരം. സാഹചര്യം ദേശീയ നേതൃത്വത്തെ അറിയിക്കുമെന്ന് ഐ പാക് പ്രതിനിധി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *