സ്വർണത്തിന് വൻ വിലയിടിവ്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായ മൂന്ന് ദിവസം കുറഞ്ഞിരിക്കുകയാണ്. അവധി ആയതിനാൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 73,280 രൂപയാണ് വില. ഇന്നും അതാണ് വില. മൂന്ന് ദിവസത്തിനിടെ 1,760 രൂപയുടെ കുറവാണുണ്ടായത്.

ഇന്നലെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് കുറഞ്ഞത്. 9,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ഇരുപത്തിമൂന്നാം തീയതി സ്വര്‍ണവില 75,040 ല്‍ എത്തിയിരുന്നു. അതായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ജൂലൈ ഒന്‍പതിലെ 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *