ബഹിരാകാശത്തേക്ക് ലേഡീസ് ഒൺലി ട്രിപ്പ് ; ബ്ലൂ ഒറിജിൻ എൻ എസ് 1 വിക്ഷേപിച്ചു

ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ മാത്രമായ ബഹിരാകാശ ദൗത്യം ആരംഭിച്ചു. ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനിയുടെ ബഹിരാകാശ പേടകത്തിലാണ് യാത്ര. ബ്ലൂ ഒറിജിൻ എൻ എസ് 1 എന്നാണ് ദൗത്യത്തിന്റെ പേര് ബഹിരാകാശത്തേക്ക് ആറ് വനിതകളാണ് ദൗത്യത്തിന്റെ ഭാഗമായിരിക്കുന്നത്. പോപ് ഗായിക ക്യേറ്റി പെറി അമേരിക്കന്‍ പത്രപ്രവര്‍ത്തക ഗെയില്‍ കിംഗ് ഉൾപ്പെടെയുള്ള ആളുകളാണ് യാത്രക്കാർ. സ്ത്രീകളെ സ്വപ്നങ്ങള്‍ കൈയ്യെത്തിപ്പിടിക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു ഈ ബഹിരാകാശ യാത്രയ്ക്ക് തുടക്കം കുറിച്ചത്.

വിഖ്യാത പോപ് ഗായിക ക്യാറ്റി പെറി, അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ഗെയില്‍ കിംങ്, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ ന്യൂയെന്‍, ചലച്ചിത്ര നിര്‍മാതാവ് കരിന്‍ ഫ്ലിന്‍, ബോസോസിന്റെ കാമുകിയും മാധ്യമ പ്രവര്‍ത്തകയുമായ ലോറന്‍ സാഞ്ചസ് എന്നിവരാണു ചരിത്ര യാത്രയുടെ ഭാഗമാകുന്നത്. ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍ നിന്നും തിങ്കളാഴ്ച രാത്രി ഏഴരയോടെ പേടകം വിക്ഷേപിച്ചു. ഭൂമിയില്‍ നിന്നും നൂറുകിലോമീറ്റര്‍ അകലെയുള്ള സബ് ഓര്‍ബിറ്റല്‍ ഭ്രമണപഥത്തില്‍ പത്തുമിനിറ്റിലേറെ സംഘം ചെലവഴിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *