തൃശൂരില്‍ ഏഴു വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു; അഭിഭാഷകന്‍ അറസ്റ്റില്‍

മകളെ പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തൃശൂര്‍ മണലൂര്‍ സ്വദേശിയെ പേരാമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിരിഞ്ഞ ഇയാള്‍ ഏഴുവയസ്സുകാരിയായ മകളെയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഞായറാഴ്ചകളില്‍ അച്ഛനൊപ്പം കുട്ടികളെ വിട്ടുകൊടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ ദിവസങ്ങളിലാണ് പീഡനം നടന്നത്. മാതാവിനോട് പറഞ്ഞതിനെ തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയിലാണ് പീഡനം നടന്നതായി സ്ഥിരീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. പോക്സോ കേസും ചുമത്തിയിട്ടുണ്ട്. കാലങ്ങളായി ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നു എന്നാണ് ആരോപണം. എന്നാല്‍ ഒരു തവണയേ പീഡനം നടന്നിട്ടുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *