നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം വി ഗോവിന്ദൻ മാസ്റ്റർ വ്യാഴാഴ്ച വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നാളെ ജൂൺ 12-ന് അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിലും നിലമ്പൂർ ചട്ടിയങ്ങാടിയിലും നടക്കുന്ന പൊതുയോഗങ്ങളിൽ സംസാരിക്കും.

ജൂൺ 12-ന് വൈകുന്നേരം 6 മണിക്ക് അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിലെ (ചുള്ളിയോട് അമരമ്പലം) പൊതുയോഗത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർക്കൊപ്പം നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവും പങ്കെടുക്കും.

ജൂൺ 12-ന് വൈകുന്നേരം 5 മണിക്ക് നിലമ്പൂർ ചെട്ടിയങ്ങാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ, ഷൈലജ ടീച്ചർ, കെ.ടി. ജലീൽ എന്നിവരും പ്രസംഗിക്കും. എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ വൻ ജനാവലിയാണ് നിലമ്പൂരിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത്. എം സ്വരാജിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *