രാജ്യത്ത് ആദ്യമായി പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസുമായി നോർക്ക; നവംബർ ഒന്നിന് തുടക്കം

Norka Care health insurance

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി പ്രവാസി കേരളീയർക്കായി സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയുമായി നോർക്ക. ‘നോർക്ക കെയർ’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി നവംബർ ഒന്നിന് നിലവിൽ വരും. ഒക്ടോബർ 21 വരെയാണ് പദ്ധതിയിൽ അംഗമാകാനുള്ള ഗ്ലോബൽ രജിസ്ട്രേഷൻ സമയം. ഈ മാസം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

നാലാം ലോക കേരളസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. നോർക്കയുടെ പ്രവാസി ഐഡി കാർഡോ, സ്റ്റുഡന്റ് ഐഡി കാർഡോ ഉള്ളവർക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന കേരളീയർക്കും ഈ പദ്ധതിയിൽ ചേരാൻ അർഹതയുണ്ട്.

പ്രീമിയം വിശദാംശങ്ങൾ

  • വ്യക്തിഗത പദ്ധതി: പ്രതിവർഷം 8,101 രൂപയാണ് പ്രീമിയം. ഇതിലൂടെ അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായവും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും.
  • കുടുംബ പദ്ധതി: ഭാര്യ, ഭർത്താവ്, രണ്ട് കുട്ടികൾ എന്നിവരടങ്ങിയ കുടുംബത്തിന് പ്രതിവർഷം 13,411 രൂപയാണ് പ്രീമിയം. ഇവർക്കും അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായവും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കും.

ഈ പദ്ധതിയിൽ നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ ലഭിക്കും. രാജ്യത്തുടനീളമുള്ള 17,000-ലധികം ആശുപത്രികളിൽ ‘ക്യാഷ്‌ലെസ്’ ചികിത്സാ സൗകര്യം ലഭ്യമാണ്. കേരളത്തിൽ മാത്രം 470 ആശുപത്രികളുമായി നോർക്ക കെയർ സഹകരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 0471-2770543, 2770528 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *