വിദ്യാർത്ഥികളോട് ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടു; തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ ഡിഎംകെ

വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി വിവാദത്തിൽ. മധുരയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പരിപാടിയിലാണ് ആർ എൻ രവി വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത്. കമ്പ രാമായണം രചിച്ച കവിയെ ആദരിക്കുന്നതിനായി അദ്ദേഹം വിദ്യാർത്ഥികളോട് ജയ്ശ്രീറാം വിളിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

\’ഈ ദിവസം, ശ്രീരാമന്റെ വലിയ ഭക്തനായിരുന്ന അദ്ദേഹത്തിന് നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. ഞാൻ പറയും, നിങ്ങൾ ജയ് ശ്രീറാം എന്ന് ഏറ്റുപറയണം\’ എന്നായിരുന്നു ആർ എൻ രവി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്.ഗവർണർ രവിയുടെ നിലപാടിനെതിരെ ഭരണകക്ഷിയായ ഡിഎംകെ രംഗത്ത് വന്നിട്ടുണ്ട്. ആർഎസ്എസിന്റെ വക്താവാണ് ആർ എൻ രവിയെന്നായിരുന്നു ഡിഎംകെയുടെ വിമർശനം.

ഇത് രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് എതിരാണ്. ഗവർണർ എന്തിനാണ് ഭരണഘടന ലംഘിക്കാൻ വീണ്ടും വീണ്ടും ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് അദ്ദേഹം ഇതുവരെ രാജിവയ്ക്കാത്തത്? അദ്ദേഹം ഒരു ആർ‌എസ്‌എസ് വക്താവാണ്. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ അദ്ദേഹം എങ്ങനെ ലംഘിച്ചുവെന്നും അദ്ദേഹത്തിൻ്റെ സ്ഥാനം എന്താണെന്നും സുപ്രീം കോടതി അദ്ദേഹത്തിന് കാണിച്ചുകൊടുത്തുവെന്നും നമുക്കറിയാം എന്നായിരുന്നു ഡിഎംകെ വക്താവ് ധരണീധരൻ്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *