മുഖ്യമന്ത്രി ആര്? ശക്തമായ മതേതര നിലപാട് ഉള്ള ആൾ മുഖ്യനാകണം , ജനഹിതം നോക്കണം; നിലപാട് തുറന്ന് പറഞ്ഞ് ലീഗ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അലയൊലികൾ സൃഷ്ടിച്ചുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവർ ഇന്ന് ചർച്ച ചെയ്യുന്ന “ലീഗിൻ്റെ മുഖ്യ നാര്?” എന്ന പ്രമേയം വെറുമൊരു കസേരക്കളി മാത്രമല്ല, മറിച്ച് വരാനിരിക്കുന്ന വലിയൊരു രാഷ്ട്രീയ മാറ്റത്തിൻ്റെ മുന്നറിയിപ്പാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ജനഹിതം നോക്കി നിശ്ചയിക്കണമെന്നാണ് മുസ്ലിം ലീഗിൻ്റെ ആവശ്യം. ജനങ്ങൾ ആഗ്രഹിക്കുന്ന ജനങ്ങളുടെ മുഖ്യമന്ത്രിയാകണം യു.ഡി എഫിനെ നയിക്കേണ്ടത് എന്നാണ് ലീഗിൻ്റെ നിലപാട്.

​ബംഗാൾ ആവർത്തിക്കുമോ? ലീഗിൻ്റെ ദീർഘവീക്ഷണം
​ബംഗാളിലെ സിപിഎമ്മിൻ്റെ തകർച്ചയും പിന്നീട് സിപിഎം അണികൾ ബിജെപിയിലേക്ക് ഒഴുകിയതും ചൂണ്ടിക്കാട്ടിയാണ് ലീഗ് തങ്ങളുടെ നിലപാട് കടുപ്പിക്കുന്നത്. സിപിഎം ഓഫീസുകൾ ബിജെപി ഓഫീസുകളായി മാറിയ ബംഗാൾ മോഡൽ കേരളത്തിലും ആവർത്തിക്കപ്പെടുമെന്ന ശക്തമായ മുന്നറിയിപ്പാണ് ലീഗ് നൽകുന്നത്. സിപിഎം തകർന്നാൽ ആ വോട്ടുകൾ മതേതര ചേരിയിലല്ല, മറിച്ച് സംഘപരിവാർ പാളയത്തിലേക്കാണ് പോകുന്നത് എന്ന യാഥാർത്ഥ്യം ലീഗ് തിരിച്ചറിയുന്നു.

എന്തുകൊണ്ട് ശക്തനായ മുഖ്യമന്ത്രി?
​സംഘപരിവാറിനെ രാഷ്ട്രീയമായി ഒതുക്കാൻ കോൺഗ്രസിനെ നയിക്കേണ്ടത് വെറുമൊരു നേതാവല്ല, മറിച്ച് ശക്തമായ മതേതര നിലപാടുള്ള ഒരു ‘ക്രൗഡ് പുള്ളർ’ ആയിരിക്കണം. കോൺഗ്രസ് ദുർബലമായാൽ ബിജെപി വളരുമെന്ന രാഷ്ട്രീയ നരേഷൻ തെറ്റാണെന്ന് 2016-ലെയും 2021-ലെയും കണക്കുകൾ നിരത്തി ലീഗ് വാദിക്കുന്നു.

തേതര കേരളം നിലനിന്ന് കാണാനുള്ള ലീഗിൻ്റെ ദീർഘദൃഷ്ടിയാണ് ഇക്കാര്യത്തിൽ കാണുന്നത്. ജനം ആഗ്രഹിക്കുന്നതും അതാണ്. ജനഹിതം ആണ് ലീഗിൻ്റെ നിലപാടിലൂടെ പുറത്ത് വന്നത്.

“സിപിഎം തകർന്നാൽ ആ വോട്ടുകൾ മതേതര ചേരിയിലല്ല, മറിച്ച് ബിജെപി പാളയത്തിലേക്കാണ് പോകുന്നത്. അതുകൊണ്ട് തന്നെ സംഘപരിവാറിനെ നേരിടാൻ ശേഷിയുള്ള, ജനപിന്തുണയുള്ള ഒരു ‘മുഖ്യ നാര്’ തന്നെ കോൺഗ്രസിനെ നയിക്കണം.”

Leave a Reply

Your email address will not be published. Required fields are marked *