ഒഴിഞ്ഞ ക്യാൻവാസുകൾ.

ഒഴിഞ്ഞ ക്യാൻവാസുകൾ.
ലക്ഷ്മി ചങ്ങനാറ.

ജീവിത പരിസരങ്ങളിൽ കാണുന്നതും  കേൾക്കുന്നതും അറിയുന്നതുമായ ജീവിതങ്ങളും അവസ്ഥകളും തികഞ്ഞ കല്പനാ ചാതുരിയിൽ  വരച്ചിടുമ്പോൾ ക്യാൻവാസുകളിൽ നിഴലുകൾ നൃത്തം ചെയ്യുന്ന അനുഭവം സൃഷ്ടിക്കാൻ പോന്ന കവിതകളുടെ സമാഹാരം.

നെഞ്ചുവിരിപ്പുള്ളോരാകാശമാണവൻ എന്ന് പ്രയോഗിക്കുന്ന കവിക്ക് കല്പനകൾക്ക് പഞ്ഞമില്ല. ഇവിടെ കവയിത്രി തൻ്റെ കവിതകളെ മുൻനിർത്തി ഒരു പുതിയ പ്രണയത്തിന്റെ ആകാശം തുറക്കാൻ ശ്രമിക്കുന്നുണ്ട്.

ഉപേക്ഷിക്കപ്പെടലിന്റെ ഒറ്റത്തുരുത്തുകളിൽ ഒറ്റക്ക് പൂക്കുന്ന ഭ്രാന്തിപ്പെണ്ണിനെ…, ആ ശൂന്യതയെ മുറുകെപ്പിടിക്കുന്ന മനസ്സിനെ വരച്ചിടുന്ന ക്യാൻവാസുകൾ വായനയിൽ സുലഭമാണ് . ഭൂമിയില്ലാത്തവരുടെ ഭൂപടങ്ങളിൽ ഓസ്യത്തെഴുതുന്നവർ..
ജലത്തെയോർത്തു വിലപിക്കുന്ന കവിതകളും പ്രണയത്തിന്റെ ഏകാന്തതകളും ചേർന്നതാണ് ഒഴിഞ്ഞ ക്യാൻവാസുകൾ.

Leave a Reply

Your email address will not be published. Required fields are marked *