ആലപ്പുഴ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും കാണാതായ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

ആലപ്പുഴ പൂച്ചാക്കൽ ഗേൾസ് ഹോമിൽ നിന്നും ചാടിപ്പോയ രണ്ട് പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് നിന്നാണ് കാണാതായ പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തിയത്. ഇനി ശിവകാമി എന്ന മറ്റൊരു പെൺകുട്ടിയെ കൂടി കണ്ടെത്താനുണ്ട്

ഇന്നലെ പുലർച്ചെ ആയിരുന്നു പതിനഞ്ചും, പതിനാറും വയസ് പ്രായമുള്ള സൂര്യ അനില്‍ കുമാറിനേയും, ശിവകാമിയേയും കണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പെൺകുട്ടികൾ ശിശുസംരക്ഷണകേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൂച്ചാക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാണാതായ മറ്റൊരു പെൺകുട്ടിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *