സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ : നിവേദനം നൽകി

തിരുവനന്തപുരം: സ്കൂളുകളിൽ ഹെറിറ്റേജ് ക്ലബ്ബുകൾ രൂപീകരിക്കുക, പൈതൃകം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നിവേദനം നൽകി.
2025 ജനുവരിയിൽ നടന്ന ഒന്നാം കേരള പൈതൃക കോൺഗ്രസിൽ മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് നിവേദനം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
കേരള പൈതൃക കോൺഗ്രസ് അധ്യക്ഷൻ ഡോ. എം.ജി.ശശിഭൂഷൺ, ജനറൽ കൺവീനർ പ്രതാപ് കിഴക്കേമഠം, തണൽക്കൂട്ടം ജനറൽ സെക്രട്ടറി ആർ ശശിശേഖർ തണൽക്കൂട്ടം പ്രസിഡന്റ് സംഗീത് കോയിക്കൽ, കോഓർഡിനേറ്റർ ജീൻപോൾ, ശങ്കർദേവഗിരി , പദ്മകുമാർ, അനിൽ നെടുങ്ങോട് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്

\"\"

Leave a Reply

Your email address will not be published. Required fields are marked *