ദേശീയ പാത 66ല്‍ കുന്നിടിഞ്ഞു; ചെര്‍ക്കള – ബെവിഞ്ചയില്‍ വാഹന ഗതാഗതം നിരോധിച്ചു

അതിശക്തമായമഴ തുടരുന്ന സാഹചര്യത്തില്‍ രൂക്ഷമായ മണ്ണിടിച്ചിലിന്റെ സാധ്യത പരിഗണിച്ച്, ചെര്‍ക്കള – ബെവിഞ്ച ഭാഗത്തുള്ള ദേശീയപാത66ല്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ പ്രദേശത്ത് നിരവധി ചെറിയ മണ്ണിടിച്ചിലുകള്‍ ഉണ്ടായതും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയതും അടിസ്ഥാനമാക്കിയാണ് നടപടി.

പ്രധാന നിര്‍ദ്ദേശങ്ങള്‍:

വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതിന് പൊലീസ് നടപടി സ്വീകരിക്കണം. ആംബുലന്‍സ്, അടിയന്തര സേവന വാഹനങ്ങള്‍ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാന്‍ അനുവദിക്കും. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്ത് അനാവശ്യമായി ആരും പോകരുത്. സമീപഭാവിയില്‍ പ്രദേശത്തിന്റെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി, സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതായിരിക്കുമെന്നും കലക്ടറുടെ കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *