പ്രഭാത് ബുക്സിൻ്റെ ആഭിമുഖ്യത്തിൽ പ്രഭാത് സാംസ്കാരിക വേദി സംഘടിപ്പിച്ച ചങ്ങമ്പുഴ അനുസ്മരണവും പുസ്തക പ്രകാശനവും മുൻ മന്ത്രി സി. ദിവാകരൻ ഉത്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി ശാന്താ തുളസീധരൻ ചങ്ങമ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. ഡോക്ടർ വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷനായ ചടങ്ങിൽ പ്രൊഫസർ എം ചന്ദ്രബാബു സ്വാഗതം ആശംസിച്ചു,
ഡോക്ടർ ജോർജ് ഓണക്കൂർ ചങ്ങമ്പുഴയുടെ കളിത്തോഴി എന്ന നോവൽ ഉൾപ്പെടെ ഏഴു പുസ്തകങ്ങൾ പ്രകാശനം ചെയ്തു .
മലയാളി മനസിനെ പ്രണയിക്കാൻ പ്രചോദിപ്പിച്ച കവിയായിരുന്നു ചങ്ങമ്പുഴയെന്ന് ശാന്താ തുളസീധരൻ അഭിപ്രായപ്പെട്ടു .
