സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് : പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 73,200 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73 ,280 രൂപയായിരുന്നു നിരക്ക്. ജൂലൈ ഒന്‍പതിന് 72,000 രൂപയായിരുന്ന സ്വർണം ഇരുപത്തിമൂന്നാം തീയതി ആയപ്പോ‍ഴേക്കും 75,040 രൂപയില്‍ എത്തിയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് , കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *