നിലമ്പൂര്‍ – കോട്ടയം എക്‌സ്പ്രസിൽ രണ്ട് കോച്ചുകൾ കൂടി അനുവദിച്ചു

നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 16325/16326) രണ്ട് കോച്ചുകള്‍ കൂട്ടിയതായി കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. നിലവിലെ 12-ല്‍നിന്ന് 14 കോച്ചുകളായാണ് വര്‍ധിപ്പിച്ചത്.

ലോക്സഭയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ നടത്തിയ ശുപാര്‍ശകളുടെയും ദക്ഷിണ റെയില്‍വേ നടത്തിയ പരിശോധയുടെയും അടിസ്ഥാനത്തിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്.

2025 മേയ് 21 മുതല്‍, ട്രെയിനില്‍ ഒരു ജനറല്‍ ക്ലാസ് കോച്ചും ഒരു ചെയര്‍ കാര്‍ കോച്ചും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. രാവിലെ 5.15 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ 11.30 ന് നിലമ്പൂരിലെത്തും. വൈകീട്ട് 3.15 ന് ആണ് തിരിച്ച് സർവീസ്. 9.50 ന് കോട്ടയത്തെത്തും.

Leave a Reply

Your email address will not be published. Required fields are marked *