മകൻ ബി.ജെ.പി ഒപ്പം, വെള്ളാപ്പള്ളി പിണറായിക്ക് ഒപ്പവും! രണ്ട് വള്ളത്തിൽ കാല് ചവിട്ടി നിൽക്കുന്ന നടേശൻ മുതലാളി

ഭീമൻ രഘു മുതൽ സെക്രട്ടറിയേറ്റിലെ ചിത്രസേനൻ വരെ നീണ്ടു നിൽക്കുന്ന സ്തുതിപാഠക വൃന്ദങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ കരുത്ത്. എന്ത് അഴിമതി കാട്ടിയാലും സ്തുതിപാഠകർ രംഗത്തിറങ്ങി കാവ്യങ്ങൾ രചിക്കും. യത്ഥാർത്ഥ കമ്യൂണിസ്റ്റുകാരിൽ നിന്നകന്ന് സ്തുതിപാഠകരുടെ നടുവിൽ ആണ പിണറായി.സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ചെമ്പടക്ക് കാവലാൾ എന്ന പുകഴ്ത്തൽ ഗാനം ഒക്കെ ആസ്വദിച്ച് കേൾക്കുന്നയാളാണ് മുഖ്യമന്ത്രി.

എന്നാൽ ഇവരൊന്നുമല്ല മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ ആരാധകൻ. അത് സാക്ഷാൽ വെള്ളാപ്പള്ളി നടേശനാണ്.
സ്ഥാനത്തും അസ്ഥാനത്തും വെള്ളാപ്പള്ളി പിണറായിയെ പുകഴ്ത്തും. പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും പിണറായിക്ക് പകരം മറ്റൊരാൾ ഇല്ലെന്നും ആണ് വെള്ളാപ്പള്ളിയുടെ ഏറ്റവും അവസാനത്തെ പുകഴ്ത്തൽ. അയ്യപ്പ സംഗമത്തിൽ തൻ്റെ കാറിൽ വെള്ളാപ്പള്ളിയെ കയറ്റി മുഖ്യമന്ത്രി എത്തിയത് വെള്ളാപ്പള്ളിക്കുള്ള അംഗീകാരം കൂടിയായിരുന്നു. ഭീമൻ രഘു മുതലുള്ള ഒരു ആരാധകനേയും മുഖ്യമന്ത്രി തനിക്കൊപ്പം കാറിൽ കയറ്റിയിട്ടില്ല. അതാണ് വെള്ളാപ്പള്ളിയുടെ മഹത്വം.

വെള്ളാപള്ളിയുടെ മകൻ ബി.ജെ.പി സഖ്യത്തിലെ നേതാവാണ്. ഇതിനെ കുറിച്ച് വെള്ളാപ്പള്ളിയോട് ചോദിച്ചാൽ കേന്ദ്രത്തിൽ മോദി വീണ്ടും പ്രധാനമന്ത്രിയാകും എന്ന് പറയും. ഒരു വശത്ത് മോദി സ്തുതി മറുവശത്ത് പിണറായി സ്തുതിയുമായി വെള്ളാപ്പള്ളി ഈ തൊണ്ണൂറാം വയസിലും കളം നിറഞ്ഞ് കളിക്കുകയാണ്.

ഏറ്റവും വലിയ ശത്രു ആരാണ് എന്ന് ചോദിച്ചാലും ചോദിച്ചില്ലെങ്കിലും വി.ഡി. സതീശൻ എന്ന് വെള്ളാപ്പള്ളി പറയും. രണ്ട് വള്ളത്തിൽ കാല് ചവിട്ടി , വർഗീയ പ്രസ്താവനകൾ ഇട്ട് അമ്മാനമാടുന്ന വെള്ളാപ്പള്ളിക്ക് സതീശനേയും സതീശൻ്റെ നാക്കിനേയും പേടിയാണ്. വെള്ളാപ്പള്ളിയെ വിമർശിക്കാൻ നട്ടെല്ല് കാണിക്കുന്ന ഏക കോൺഗ്രസുകാരൻ സതീശനാണ് . സതീശനെ ശത്രുമായി വെള്ളാപ്പള്ളി കണ്ടില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു.

Leave a Reply

Your email address will not be published. Required fields are marked *