അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു

തിരുവനന്തപുരത്ത് വാഹനാപടത്തിൽ ഒരു വയസുകാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്-വലിയമലയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ ആബിസ്മിൽ ഹാൻ ആണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് ഇന്ന് വൈകിട്ട് 4 മണിക്കാണ് അപകടം നടന്നത്.

വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് യാത്ര പോയ ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അതിനിടെ, കോട്ടയം എരുമേലിയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ജീവനകാരനായ 56 വയസുള്ള മുനിയ സ്വാമിയാണ് മരിച്ചത്. കനത്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ കാറ്റിലായിരുന്നു റബ്ബർ മരം ഒടിഞ്ഞ് വീണത്. ആദ്യം എസ്റ്റേറ്റിലൂടെ കടന്നുപോകുന്ന ഇലട്രിക്ക് കമ്പിയിൽ വീണ റബർ മരം സ്കൂട്ടറിൽ പോയ മുനിയ സ്വാമിയുടെ തലയിൽ പതിക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റതായും സംശയമുണ്ട്. അപകടം നടന്ന ഉടനെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *