‘കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായത് സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്തത്’: മുഖ്യമന്ത്രി

കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായത് സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച്‌ അന്വേഷണം നടത്തേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. വീണാ ജോർജിന്റെ സന്ദർശനത്തിനുശേഷം നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ,കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. സംഭവത്തിൽ കൃത്യമായ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആരുടെ അപാകതയാണെങ്കിലും പരിഹരിക്കാനുള്ള നിലപാട് സ്വീകരിക്കണം. പ്രയാസകരമായ സംഭവമാനുണ്ടായത് എന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ അടിയന്തര യോഗം ചേരുകയാണ്. സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം ചേർന്നിരിക്കുന്നത്. കോളേജ് സെൻട്രൽ കമ്മിറ്റിയാണ് യോഗം ചേരുന്നത്. എല്ലാ വിഭാഗം മേധാവികളും പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *