തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങളുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡൽഹിയിൽ നിന്നും പറന്നിറങ്ങി കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിച്ചെടുക്കാനുള്ള കെ.സിയുടെ നീക്കങ്ങൾക്ക് സംസ്ഥാനത്ത് ചുക്കാൻ പിടിക്കുന്നത് മാത്യു കുഴൽനാടനും സംഘവും. കെ.സിയെ മുഖ്യമന്ത്രിയാക്കാൻ പിന്തുണയ്ക്കുന്നവർക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടുള്ള വൻ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്.
മാത്യു കുഴൽനാടൻ്റെ തന്ത്രങ്ങൾ
കെ.സി വേണുഗോപാലിനെ കേരളത്തിലേക്ക് ‘ഇറക്കുമതി’ ചെയ്യാനുള്ള തന്ത്രങ്ങൾ മെനയുന്നത് മാത്യു കുഴൽനാടൻ്റെ നേതൃത്വത്തിലുള്ള സംഘമാണ്. കെ.സി മുഖ്യമന്ത്രിയായാൽ തങ്ങളോടൊപ്പം നിൽക്കുന്ന പ്രമുഖർക്ക് ലഭിക്കേണ്ട വകുപ്പുകളെ കുറിച്ചുള്ള ഏകദേശ ധാരണയും ഇവർ ഉണ്ടാക്കിയതായാണ് വിവരം.
പ്രചരിക്കുന്ന ‘സാധ്യതാ’ മന്ത്രിസഭ ഇങ്ങനെ:
പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം കെ.സി വേണുഗോപാൽ മുഖ്യമന്ത്രിയായാൽ താഴെ പറയുന്നവർക്ക് പ്രധാന വകുപ്പുകൾ നൽകാനാണ് ധാരണ:
- മാത്യു കുഴൽനാടൻ: ധനകാര്യം
- ലിജു: തദ്ദേശം, എക്‌സൈസ്
- പഴംകുളം മധു: റവന്യു, ദേവസ്വം
- നസീർ: ഗതാഗതം
- എ.പി അനിൽ കുമാർ: ടൂറിസം, SC/ST വകുപ്പുകൾ
- ശിവകുമാർ: ആരോഗ്യം
ശക്തമായ ജനരോഷം
അതേസമയം, കെ.സിയെ ഡൽഹിയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിലും പുറത്തും ജനരോഷം ശക്തമാണ്. ഈ കളി കേരളത്തിൽ നടക്കില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
