​”നിനക്കൊക്കെ മതിയായില്ലേടാ!” സേനാപതികളോട് പൊട്ടിത്തെറിച്ച് കെ.സി വേണുഗോപാൽ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ അമരത്തെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തിയ നീക്കങ്ങൾ പാളി.മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കരുനീക്കങ്ങൾ നടത്തിയ കെ.സി, തന്റെ വിശ്വസ്തരായ നേതാക്കളോട് (സേനാപതികൾ) കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ. “നിനക്കൊക്കെ മതിയായില്ലേടാ” എന്ന് ചോദിച്ചുകൊണ്ട് സേനാപതിമാരെ കെ.സി രൂക്ഷമായി വിമർശിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

സോഷ്യൽ മീഡിയയിൽ തിരിച്ചടി

​കെ.സിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കാൻ ലക്ഷ്യമിട്ട് ചില നേതാക്കൾ ഫേസ്ബുക്ക് പോസ്റ്റുകളുമായി സജീവമായിരുന്നു. എന്നാൽ ഈ നീക്കം അക്ഷരാർത്ഥത്തിൽ ബൂമറാങ്ങായി മാറി. കെ.സി അനുകൂല പോസ്റ്റുകൾക്ക് താഴെ പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും കടുത്ത വിമർശനവും പരിഹാസവുമാണ് ഉയർന്നത്. ഇത് കെ.സിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേൽപ്പിച്ചു.

ഘടകകക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

​മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് ഉറപ്പിക്കാൻ ഘടകകക്ഷികളുടെ പിന്തുണ തേടി കെ.സിയുടെ വിശ്വസ്തർ നടത്തിയ നീക്കങ്ങളും ലക്ഷ്യം കണ്ടില്ല.

  • വടക്കൻ കേരളം: വടക്കൻ ജില്ലയിലെ ഒരു പ്രമുഖ നേതാവ് (സേനാപതി), അവിടുത്തെ പ്രധാന ഘടകകക്ഷിയുമായി കെ.സിക്ക് വേണ്ടി നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും അവർ അതിനോട് മുഖം തിരിച്ചു.
  • മധ്യകേരളം: മധ്യകേരളത്തിലെ മറ്റൊരു സേനാപതി കിഴക്കൻ മേഖലയിലെ കരുത്തരായ ഘടകകക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു. Law points നിരത്തി അവരെ കയ്യിലെടുക്കാൻ നോക്കിയെങ്കിലും ഫലം നിരാശാജനകമായിരുന്നു.

പ്രതിസന്ധിയിൽ കെ.സി ക്യാമ്പ്

കേരളത്തിൽ പിടിമുറുക്കാമെന്ന കെ.സിയുടെ കണക്കുകൂട്ടലുകൾക്ക് ഘടകകക്ഷികളുടെയും സ്വന്തം അണികളുടെയും നിലപാട് തിരിച്ചടിയായിരിക്കുകയാണ്. വിശ്വസ്തർ ഏൽപ്പിച്ച ദൗത്യങ്ങൾ പാളിയതാണ് കെ.സിയെ ചൊടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *